കൊല്ലങ്കോട്: ഊട്ടറ -കൂത്തമ്പാക്കം റോഡിലുടനീളം ഉണ്ടായ കുഴികൾമൂലം വാഹനസഞ്ചാരം അതീവദുഷ്ക്കരം. പാമ്പിഴയുന്നത് പോലെയാണ് വാഹനങ്ങൾ വളഞ്ഞും തിരിഞ്ഞും സഞ്ചരിക്കുന്നത്. മിക്കസ്ഥലത്തും ടാറിളകി മെറ്റൽ പരന്നുകിടക്കുകയാണ്. ചാറ്റൽ മഴ ഉണ്ടായാൽ പോലും കുഴികളിൽ വെള്ളക്കെട്ട് പതിവായിരിക്കുകയാണ്. താലൂക്കിലുടനീളം റോഡുകൾ നവീകരണം നടന്നുവരികയാണ്.
എന്നാൽ ഊട്ടറ റെയിൽ വേസ്റ്റേഷൻ റോഡിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ വൈമനസ്യം കാണിക്കുന്നതായി പരാതിയുമുണ്ട്. നാമമാത്രമായി സർവീസ് നടത്തുന്ന സ്വകാര്യബസുകൾ കുഴികളിലിറങ്ങി യന്ത്രതകരാറുണ്ടാവുന്നതുകാരണം കനത്ത സാമ്പത്തിക ബാധ്യതയാണുണ്ടാകുന്നത്. ഓട്ടോ, വാനുകളിലായി സ്്കൂൾ വിദ്യാർഥികളുടെ വാഹനങ്ങൾ സഞ്ചരിക്കുന്നതും അപകടഭീതിയിലാണ്.